Latest NewsNewsInternational

വിവാഹ ചടങ്ങ് വ്യത്യസ്തമാക്കുവാന്‍ ക്ഷണിച്ച അതിഥി കാരണം പണി കിട്ടിയത് ഇവര്‍ക്ക്

ലണ്ടന്‍: സ്വന്തം വിവാഹത്തിന് അതിഥികളെ ക്ഷണിക്കുക എന്നത് എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ജെനി ആരോ സ്മിത്ത് എന്ന യുവാവ് ഇത്തരമൊരു പണികിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല. സ്മിത്തിന്റെ വിവാഹത്തിലെ അതിഥി ഒരു ഉഗ്രന്‍ മൂങ്ങ ആയിരുന്നു. വിവാഹ മോതിരവുമായി വരാന്‍ ഒരു മൂങ്ങയെയാണ് ജനി ഏര്‍പ്പാടാക്കിയത്. പരിശീലനം നല്‍കിയ മൂങ്ങ സമയത്ത് മോതിരവുമായി എത്തുമെന്നാണ് ജനി കരുതിയത്.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. പരിശീലന പറക്കലെല്ലാം കൃത്യമായി ചെയ്ത മൂങ്ങ വിവാഹദിവസമായപ്പോള്‍ പരിശീലിച്ചത് മറന്ന് സ്വന്തം ഇഷ്ടത്തിന് പറന്നു. അതോടെ ചടങ്ങും അലങ്കോലമായി. മോതിരങ്ങള്‍ അടങ്ങിയ പെട്ടിയുമായി അതിഥികള്‍ക്കിടയിലേക്ക് പറക്കുകയായിരുന്നു മൂങ്ങ. ഒടുവില്‍ പരിശീലകന്‍ എത്തിയാണ് മോതിരം തിരികെ കൊടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button