Latest NewsNewsIndia

കേരള–കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതനിയന്ത്രണം

കേരള–കര്‍ണാടക അന്തര്‍സംസ്ഥാന പാതയില്‍ രാത്രിയാത്രാനിരോധനം ഏര്‍പ്പെടുത്തി. വയനാട് ബാവലി അന്തര്‍സംസ്ഥാന പാത വഴിയുള്ള യാത്ര നിരോധനം പത്തുവര്‍ഷമായിട്ടും ഇളവ് അനുവദിക്കുന്നില്ല. കേരള കര്‍ണാടക അതിര്‍ത്തിയായ ബാവലിയാണിത്. വൈകീട്ട് ആറു മണിക്കുശഷം കാര്‍ണാടകയിലേക്കും തിരിച്ചും ഗതാഗതമുണ്ടാകില്ല. രാവിലെ ആറു മണിവരെയാണ് നിയന്ത്രണം,ഇരു സംസ്ഥാനങ്ങളിലുള്ളവര്‍ ഇടകലര്‍ന്ന ജീവിക്കുന്ന മേഖലാണിത്. അതിര്‍ത്തിക്കപ്പുറത്തുള്ളവര്‍ക്ക് ആറുമണിക്ക് ശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലെത്താനാകില്ല.

കര്‍ണാടയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ബുദ്ധിമുട്ട് നേരിടുന്നു. വൈകിട്ട് ആറുമണിക്കുശേഷമുള്ള ഗതാഗതനിയന്ത്രണം കാരണം അതിര്‍ത്തി മേഖലയില്‍‌ രോഗികള്‍ ഉള്‍പ്പെടെ ദുരിതം അനുഭവിക്കുകയാണ്. കാല്‍നടക്കാര്‍ക്കുനേരെ വന്യജീവികളുടെ ആക്രമണം പതിവാണ്. മേഖലയിലെ വ്യാപരസ്ഥാപനങ്ങളിലെ കച്ചവടങ്ങളും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുത്തനെ കുറഞ്ഞുനിരോധനം അറിയാതെയെത്തുന്ന സഞ്ചാരികളും ബാവലിയില്‍ കുടുങ്ങും. വാഹനങ്ങളില്ലാത്തതിനാല്‍ കാല്‍നടയായി പോകുന്നതും വലിയ അപകടങ്ങളുണ്ടാക്കുന്നു. രാത്രിസമയത്ത് നിരവധി പേരെ ഇങ്ങനെ വന്യമൃഗങ്ങള്‍ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംഭവം നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button