സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തില്‍ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതല്‍ വികാര തീവ്രമാണെങ്കില്‍ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതല്‍ ശക്തമാകും എന്ന കാര്യത്തില്‍ സംശയം ഇല്ല. ആദ്യ സെക്സ് എന്നത് എല്ലാവരെയും സംബന്ധിച്ച് സുഖകരമായ ഒരു ഓര്‍മയാണ്. എന്നാല്‍, ആദ്യ സെക്സ് സുഖകരമാക്കണമെങ്കില്‍ ഇതിനറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യപരമായതും ശാരീരികപരമായും.സ്ത്രീകളാണെങ്കിലും പുരുഷന്മാരെങ്കിലും ഇതറിയേണ്ടത് അത്യാവശ്യം. ഇവയെന്തൊക്കെയെന്നു നോക്കൂ.
ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ സെക്സിന് മുതിരരുത്. ഇത് പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കിയേക്കും. സെക്സില്‍ ഇരുപങ്കാളികളും പൂര്‍ണമായും തയ്യാറാകേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിലെ രോമങ്ങള്‍ സെക്സിന്റെ സുഖം കെടുത്തും. ചില പങ്കാളികള്ക്കെങ്കിലും അറപ്പും വെറുപ്പുമുണ്ടാകും. സെക്സിനു മുന്‍പ് ഇത് നീക്കം ചെയ്യുന്നത് നന്നായിരിയ്ക്കും.
ഉചിതമായ ഗര്‍ഭനിരോധനോപാധികള്‍ സ്വീകരിയ്ക്കുക. ഇക്കാര്യത്തില്‍ പങ്കാളിയുടെ അഭിപ്രായം കൂടി തേടേണ്ടത് അത്യാവശ്യം., ഇരുവര്‍ക്കും താല്പര്യമുള്ള ഒന്നായിരിയ്ക്കണം സ്വീകരിയ്ക്കേണ്ടത്.
മനസു തുറന്നുള്ള ആശയവിനിമയം, ലാളനകള്‍ ഇവയെല്ലാം സെക്സിനെ സുഖരമാക്കുന്നവയാണ്. ഇക്കാര്യം മനസില്‍ വയ്ക്കുക. ഇതല്ലാത്ത സെക്സ് പങ്കാളികള്‍ക്ക് ഭാവിയില്‍ മടുപ്പുണ്ടാക്കിയേക്കാം.
ആദ്യസെക്സിനെക്കുറിച്ച് അമിതപ്രതീക്ഷ വയ്ക്കുന്നവരുണ്ട്. സിനിമകളിലും വായിച്ചറിഞ്ഞിരിയ്ക്കുന്നതിലും വ്യത്യസ്തമായിരിയ്ക്കും നേരിട്ടുള്ള അനുഭവം..
അമിതപ്രതീക്ഷ നിരാശയ്ക്കിട വരുത്തിയേക്കും.
പങ്കാളിയെ വേദനിപ്പിയ്ക്കാതെ സെക്സിന് മുന്‍കയ്യെടുക്കുക. പ്രത്യേകിച്ച് ആദ്യസെക്സാകുമ്പോള്‍.
Post Your Comments