ദുബായ്: ദുബായിയിൽ സി.ബി.എസ്.ഇ ബോർഡ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് സന്തോഷിക്കാം. പതിനായിരത്തിലധികം വരുന്ന സി.ബി.എസ്.ഇ പത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ വീണ്ടും നടത്തില്ല. യു.എ.ഇയിൽ പത്താം ക്ലാസ് മാത്തമാറ്റിക്സ് പരീക്ഷയിൽ 8,474 വിദ്യാർഥികളും പ്ലസ് ടു എക്കണോമിക്സ് പരീക്ഷയിൽ 2,713 വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു.
read also: ചോദ്യപേപ്പർ ചോർച്ച; പരീക്ഷാ കണ്‍ട്രോളറെ ചോദ്യം ചെയ്‌തത് നാല് മണിക്കൂർ
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയും പത്താം ക്ലാസും കണക്ക് പരീക്ഷയും വീണ്ടും നടത്തുമെന്നാണ് റിപ്പോർട്ട് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം പത്താം ക്ലാസ് പുനർപരീക്ഷ ഡൽഹിയിലും ഹരിയാനയിലും മാത്രമേ നടത്തുവെന്നാണ്. അതുപോലെ പ്ലസ് ടു പരീക്ഷ പുറത്തുള്ള സ്കൂളുകളിൽ നടത്തില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.
Post Your Comments