Latest NewsIndiaNews

മദ്യത്തിന്റെ പേരിൽ അമ്മയെ തള്ളിയിട്ട് കൊന്ന് മകൻ

ചെന്നൈ: ഒളിപ്പിച്ചുവെച്ച മദ്യം എടുത്ത് മാറ്റിയ അമ്മയെ മകൻ തള്ളിയിട്ട് കൊന്നു. ടിപി ഛത്രം സ്വദേശിയായ നീലകണ്ഠനാണ് മദ്യത്തിന്റെ പേരിൽ അമ്മ കലാവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മകൻ ഒളിപ്പിച്ചുവെച്ചിരുന്ന മദ്യം അമ്മ എടുത്ത് മാറ്റിയതോടെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്.

also read:അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

തുടർന്ന് നീലകണ്ഠൻ അമ്മയെ പൈപ്പുകൊണ്ട് തലയ്ക്ക് അടിക്കുകയും, നിലത്തിട്ട് മർദിക്കുകയും ശേഷം താഴേക്ക് തള്ളിയിടുകയുമായിരുന്നു. കലാവതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കലാവതിയുടെ മകനായ നീലകണ്ഠനെ പോലീസ് അറസ്റ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button