Latest NewsKeralaNews

കെഎസ്ആര്‍ടിസിക്ക് ആശ്വാസം ; 3100 കോടിയുടെ വായ്പ ലഭിക്കും

തിരുവനന്തപുരം : കെഎസ്ആർടിസിയും ബാങ്ക് കൺസോർഷ്യവുമായുള്ള വായ്പാ കരാർ ഒപ്പിട്ടു. 3100 കോടിയുടെ വായ്പയാണ് കെഎസ്ആർടിക്ക് ലഭിച്ചത്. എസ്ബിഐ, കാനറ ബാങ്ക്, വിജയ ബാങ്ക്, കെടിഡിസി എന്നിവരാണ് ബാങ്ക് കൺസോർഷ്യത്തിലുള്ളത്. കരാർ കാലാവധി 20 വർഷമാണ്.

ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് കെഎസ്ആർടിയുടെ ബാങ്ക് കൺസോർഷ്യം യാഥാർത്ഥ്യമാകുന്നത്. എസ്ബിഐയിൽ നിന്നും1000 കോടി, കാനറ – വിജയ ബാങ്ക് എന്നിവയിൽ നിന്നും 500 കോടി , കെടിഡിസിയിൽ നിന്നും 1100 കോടി എന്നിങ്ങനെയാണ് വായ്പയെടുക്കുന്നത്. 9 ശതമാനം പലിശയ്ക്കാണ് വായ്പ.

എന്നാൽ കെടിഡിസി 10.5 ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. ഇതിൽ 1.5 ശതമാനം സർക്കാർ നൽകും എന്നതാണ് ധാരണ. 20 വർഷത്തെ കാലാവധിയാണ് ഇൗ കൺസേഷ്യത്തിനുള്ളത്. ഇൗ മാസം 31ന് കരാർ രജിസ്റ്റർ ചെയ്യുന്നതോടെ കൺസോർഷ്യം യാഥാർത്ഥ്യമാകുകയും വായ്പ നൽകിയും തുടങ്ങും.

കൺസോർഷ്യത്തിൽ നിന്നുള്ള വായ്പകളെല്ലാം തീർത്താൽ മാത്രമെ കരാർ ഒപ്പിടുവെന്നായിരുന്നു ബാങ്ക് കൺസോർഷ്യത്തിന്‍റെ നിലപാട്. ഇതെതുടർന്ന് സഹകരണ ബാങ്കുകളിൽ നിന്നെടുത്ത 700 കോടിയുടെ വായ്പ സർക്കാർ തിരിച്ചടച്ചു. കൺസോർഷ്യത്തിൽ നിന്നുള്ള പണം ലഭിച്ച് തുടങ്ങുമ്പോൾ ഇത് തിരിച്ചുനൽകാനാണ് ധാരണ.

എല്ലാം ദീഘകാല വായ്പകളായതിനാൽ തിരിച്ചടവിൽ പ്രതിമാസം 60 കോടയോളം രൂപയുടെ കുറവ് യ്ക്ക് ഉണ്ടാകും. ഇൗ തുക ഉപയോഗിച്ച് കെ.എസ്.ആർ.ടി.സിയിലെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button