
ദുബായ്: മക്കളെ കൊന്ന ശേഷം സ്വയം ജീവനൊടുക്കാൻ ശ്രമിച്ച യുവതി സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന അസാധാരണമായ മൊഴിയുമായി ദുബായ് പ്രാഥമിക കോടതിയിൽ. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗ്ലാദേശി സ്വദേശിയായ വീട്ടമ്മ രണ്ട്, നാല് വയസുള്ള മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
Read Also: വ്യാജ വാർത്ത തടയാൻ ഉപയോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും ഫെയ്സ്ബുക്ക് പരിശോധിക്കുന്നു
കുട്ടികളുടെ പിതാവ് എത്തി കതകിൽ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വീട്ടിനകത്തയേക്ക് പ്രവേശിച്ചപ്പോഴാണ് മക്കളെ അബോധാവസ്ഥയിലും കുട്ടികളുടെ അടുത്ത് യുവതി കൈയിലെ ഞരമ്പ് മുറിച്ച് ഇരിക്കുന്നതായും കണ്ടെത്തിയത്. ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിക്കുകയും മൂവരും സുഖം പ്രാപിക്കുകയുമായിരുന്നു. അതേസമയം താനെന്താണ് ചെയ്തതെന്നും എന്താണ് സംഭവിച്ചതെന്നും എന്തിനാണ് മക്കളെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമുള്ള യാതൊരു കാര്യവും തനിക്കറിയില്ലെന്നാണ് യുവതി കോടതിയിൽ പറഞ്ഞത്.
Post Your Comments