
ന്യൂഡൽഹി: കർണാടക നിയസമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്ത മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. അതേസമയം എത്ര സീറ്റിൽ സിപിഎം മത്സരിക്കുമെന്ന് വ്യക്തമാക്കിയില്ല. കോണ്‍ഗ്രസുമായുള്ള ബന്ധത്തെ ചൊല്ലി നേരത്തെ സിപിഎം കേന്ദ്ര നേതൃത്വത്തിനിടയിൽ രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് നില നിന്നിരുന്നത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ കോണ്‍ഗ്രസുമായി സഖ്യമാകാം എന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനോട് പ്രകാശ് കാരാട്ട് പക്ഷം ശക്തമായ എതിർപ്പാണ് കാട്ടിയത്. കേരള ഘടകവും കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിർപ്പും കാട്ടിയിരുന്നു. ഈ അവസരത്തിലാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്
ALSO READ ;ട്രെയിൻ തടഞ്ഞു നിർത്തി യാത്രക്കാരെ നാലംഗ സംഘം കൊള്ളയടിച്ചു
Post Your Comments