Latest NewsNewsGulf

ദുബായിയിലെ പ്രവാസികളും എപ്പോഴും കൊണ്ടുനടക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇവയാണ്

ദുബായ്: നിയമങ്ങളില്‍ വലിയകൃത്യനിഷ്ടത പാലിക്കുന്ന ഒരു ഗള്‍ഫ് രാജ്യമാണ് ദുബായി. നിയമങ്ങളുടെ കാര്യത്തില്‍ ദുബായ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവുകയില്ല. അതിനാല്‍ തന്നെ അവിടെയുള്ള എല്ലാവരും പ്രത്യേകിച്ച് പ്രവാസികള്‍ പ്രത്യേകമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. എല്ലാ പ്രവാസികളും എല്ലാ സമയത്തും ഒരുപോലെ കൈവശം വെയ്‌ക്കേണ്ട അഞ്ചു കാര്യങ്ങളാണുള്ളത്.

നോള്‍ കാര്‍ഡ്

ദുബായിയില്‍ ഗതാഗതത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് നോള്‍ കാര്‍ഡ്. നോള്‍കാര്‍ഡ് ഇല്ലാത്ത പക്ഷം അവിടെ ആര്‍ക്കും യാത്ര ചെയ്യന്‍ കഴിയില്ല. ദുബായയിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും നോള്‍ കാര്‍ഡ് ലഭ്യമാണ്.

എമിറേറ്റ്‌സ് ഐഡി

ഇന്ത്യയിലെ ഐഡന്റിറ്റി കാര്‍ഡും ആധാര്‍ കാര്‍ഡും പോലെ ദുബായിയിലുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡാണ് എമിറേറ്റ്‌സ് ഐഡി. ദുബായയില്‍ഒന്ന് പുറത്തേക്ക് പോകണമെങ്കില്‍ പോലും എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമാണ്. ഹോട്ടലുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം തന്നെ എമിറേറ്റ്‌സ് ഐഡി കാണിക്കേണ്ടതി നിര്‍ബന്ധമാണ്.

വാട്‌സ്ആപ്പ്

ദുബായയില്‍ നിര്‍ബന്ധമായും വേണ്ട ഒന്നാണ് വാട്‌സ്ആപ്പ്. കാരണം നമ്മള്‍ എവിടെ പോയാലും വളരെ വേഗത്തില്‍ നമ്മളെ ബന്ധപ്പെടാന്‍ സാധിക്കുന്ന ഒന്നാണ് വാട്‌സാപ്പ്. ഏതെങ്കലും സ്ഥാപനങ്ങളാലാണ് നമ്മള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അവിടുത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നമുക്കുണ്ടാകും.

നിയമങ്ങള്‍

എല്ലവരും ഒരുപോലെ പാലിക്കേണ്ട ഒന്നാണ് ദുബായിയിലെ നിയമങ്ങള്‍. റോഡുകളില്‍ ഇറങ്ങുമ്പോള്‍ അവിടെയുള്ള നിയമങ്ങള്‍ നിര്‍ബന്ധമായും നമ്മള്‍ അറിഞ്ഞിരിക്കണം.

വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്ലിക്കേഷന്‍

സാങ്കേതികമായി പറഞ്ഞാല്‍, വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ യുഎഇയില്‍ അനുവദനീയമല്ല. എന്നാല്‍ അത് അപയോഗിക്കുന്നത് നിയമപരമായി തെറ്റുമല്ല. വീട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് ഈ അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാറുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഉപയോഗിക്കുന്നതിന് പ്രതിമാസം 50 ദിര്‍ഹം അല്ലെങ്കില്‍ 100 ദിര്‍ഹം വീതം അടയ്ക്കണം. അതേസമയം നിങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത വീഡിയോ കോളിംഗ് അപ്ലിക്കേഷനുകള്‍ ആയ C’Me അല്ലെങ്കില്‍ Botim ഉപയോഗിക്കാന്‍ കഴിയും .

shortlink

Related Articles

Post Your Comments

Related Articles


Back to top button