KeralaLatest NewsNews

ശബരിമലയില്‍ ആനയിടഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല: ഉത്സവത്തിന്റെ സമാപന ദിവസം ശബരിമലയില്‍ ആനയിടഞ്ഞു. ആറാട്ടിനായിക്കൊണ്ടുവന്ന സമയത്താണ് ആന ഇടഞ്ഞോടിയത്. പമ്പയിലേക്കു തിടമ്പുമായുള്ള ഘോഷയാത്രയ്ക്കിടെയാണ് അപ്പാച്ചിമേടിനും മരക്കൂട്ടത്തിനും ഇടയില്‍ വച്ചാണ് പന്‍മന ശരവണന്‍ എന്ന ആന ഇടഞ്ഞത്. സംഭവത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.

ആനയെ തളയ്ക്കാന്‍ വാലില്‍ തൂങ്ങിയ പാപ്പാന്‍ കൃഷ്ണകുമാറിന്റെ കാലൊടിഞ്ഞു. തിടമ്പുമായി ആനപ്പുറത്തിരുന്ന ശാന്തിക്കാരന്‍ തൃശൂര്‍ സ്വദേശി ദിനേശി (27)നും വീണു തലയ്ക്കു പരുക്കേറ്റു. രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആന ഇടഞ്ഞതറിഞ്ഞ് ചിതറിയോടിയ പത്തു തീര്‍ഥാടകര്‍ക്ക് പരുക്കേറ്റു.

ALSO READ: കുഞ്ഞോമനകൾക്ക് അയ്യന്റെ നടയിൽ ചോറൂണ്: പ്രാർത്ഥനകളോടെ പരിഭവങ്ങളില്ലാതെ പമ്പയിൽ അമ്മമാരുടെ കാത്തിരുപ്പ്

കാട്ടിലേക്ക് ഓടിയ ആനയെ അവിടെ വച്ച് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തളക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. കഴിഞ്ഞ ദിവസവും പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കൊണ്ടും പോകും വഴിയും ഈ ആന ഇടഞ്ഞിരുന്നു. ആനയെ പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button