KeralaLatest NewsNews

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികള്‍; ഒരു കട്ടിലിറക്കാന്‍ ആവശ്യപ്പെട്ടത് 100 രൂപ

പാലക്കാട്: സര്‍ക്കാരിന്റെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സിഐടിയു തൊഴിലാളികള്‍. പ്രായമായവര്‍ക്കുള്ള കട്ടിലിറക്കാന്‍ അധികകൂലി ചോദിച്ചാണ് സിഐടിയു തൊഴിലാളികള്‍ പ്രശ്‌നമുണ്ടായത്. പാലക്കാട് പെരുവെമ്പ് പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് കട്ടില്‍ വിതരണം നടത്തിയത്. തൊഴില്‍ വകുപ്പിന്റെ കണക്കുപ്രകാരം ഒരു കട്ടിലിന് 25 രൂപയില്‍ താഴെ നല്‍കിയാല്‍ മതി. പക്ഷേ സിഐടിയു ആവശ്യപ്പെട്ടത് ഒരു കട്ടിലിന് 100 രൂപയാണ്.

Also Read: ജാതി വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി ഒരു തമിഴ് വിവാഹം; വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍

110 കട്ടിലുകള്‍ ഇറക്കാന്‍ 5500 രൂപ വേണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. സിപിഐഎം ഭരിക്കുന്ന പെരുവെമ്പ് പഞ്ചായത്തിലാണ് ഞെട്ടിക്കുന്ന കൂലി തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ആദ്യം 100 രൂപ ചോദിച്ചവര്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ 50 മതിയെന്നും പിന്നീട് അതിലും താഴെ ഇറക്കാമെന്നുമുള്ള നിലപാടെടുത്തു. അതേസമയം ലോറി വാടക 5000 മാത്രമേ ഉള്ളൂ. എന്നാല്‍ ഈ പ്രദേശത്ത് കട്ടിലിറക്കാന്‍ 6000 രൂപയോളം ചെലവാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button