ആലപ്പുഴ : രാജ്യത്തെ നിയമങ്ങളുപയോഗിച്ച് സഭാനിയമത്തെ ചോദ്യംചെയ്യരുതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതിവിധികൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയ്ക്കുള്ളിലുണ്ട്. നീതിക്കായി കുരിശിലേറിയ യേശുദേവനെ ഇല്ലാതാക്കി എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണമെന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും അദ്ദേഹം ദുഃഖവെള്ളിസന്ദേശത്തില് പറഞ്ഞു. ആലപ്പുഴ ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്കി.
Post Your Comments