KeralaLatest NewsNews

അമ്മത്തൊട്ടിൽ പ്രവർത്തിച്ചില്ല; കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച്‌ മാതാപിതാക്കൾ മുങ്ങി

കോട്ടയം: അമ്മത്തൊട്ടില്‍ പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ വരാന്തയില്‍ ഉപേക്ഷിച്ച്‌ രക്ഷിതാക്കള്‍ മുങ്ങി. കോട്ടയം ജനറൽ ആശുപത്രിയിൽ ലഭിക്കുന്ന 23ാമത് കുട്ടിയെയാണ് വരാന്തയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയത്. രാവിലെ അഞ്ചേമുക്കാലോടെയാണ് അമ്മത്തൊട്ടിലിന്റെ വരാന്തയില്‍ അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also: കാറിന്റെ ഹാന്‍ഡ്‌ ബ്രേക്കിടാന്‍ മറന്നു ; പിന്നീടുണ്ടായത് ഞെട്ടിക്കുന്ന സംഭവങ്ങൾ

ആളുകള്‍ എത്തുമ്പോൾ തന്നെ അമ്മത്തൊട്ടിലിന്റെ വാതിൽ തനിയെ തുറക്കേണ്ടതാണ്. കുട്ടിയെ കിടത്തി കഴിയുമ്പോള്‍ ക്യാഷ്വാലിറ്റിയിലും മേട്രന്റെ റൂമിലും അലാറവും മുഴങ്ങും. എന്നാല്‍ കുറച്ചു നാളുകളായി സാങ്കേതിക തകരാര്‍ മൂലം ഇവ പ്രവർത്തിക്കുന്നില്ല. കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കാണാന്‍ വൈകിയിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം ആശുപത്രിയിലെ ശിശുപരിചരണ വിഭാഗത്തിലുള്ള ആണ്‍കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനാണ്. കുട്ടിയെ ഉടന്‍ തന്നെ ശിശുഭവന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button