
മുംബൈ: ജലവിതരണപൈപ്പ് പൊട്ടിയുണ്ടായ ജലപ്രവാഹത്തിന്റെ ശക്തിയില്‍ വാഹനം പത്തടി മുകളിലേക്ക് പറന്നു. മുംബൈയിലെ ബോറിവാലിയിലാണ് സംഭവം.
പൈപപ് പൊട്ടി വഴിയാകെ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരുന്നു. ഓടകള്‍ നിറഞ്ഞതോടെ മാലിന്യങ്ങളും വഴിയാകെ നിറഞ്ഞു. അതിനിടെയാണ് പൈപ്പില്‍ നിന്ന് അതിശക്തമായ ജലപ്രവാഹം മുകളിലേക്ക് വന്നത്. റോഡില്‍ പാര്‍ക് ചെയ്തിരുന്ന വാഹനം പത്തടി മുകളിലേക്ക് പൊങ്ങിപ്പോവുകയായിരുന്നു.
മഹീന്ദ്ര ബൊലേറോയാണ് പറന്നുയര്‍ന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്.
Post Your Comments