ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത അഫ്ഗാനിസ്ഥാന് പൗരന്മാര് അറസ്റ്റില്‍. ജംഷദ് ഖാന്, സര്‍മാല്‍ ഖാന് എന്നിവരെയാണ് ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുകളാണ്. ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ താമസിക്കുന്ന കസാക്കിസ്ഥാൻ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്.
കാശ്മീരി സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തതിന് പിന്നാലെ അഞ്ച് വര്‍ഷം മുൻപാണ് യുവതി ഡല്‍ഹിയില്‍ എത്തിയത്. വസ്ത്രവ്യാപാരത്തിനായി ഡല്‍ഹിയിലെത്തിയ ജംഷദ് ഖാനും സര്‍മാല്‍ ഖാനും യുവതിയുടെ ഭര്‍ത്താവുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഈ അടുപ്പം കാരണം ഭർത്താവില്ലാത്ത സമയത്ത് യുവതിയെ ഇവർ പ്രകൃതി വിരുദ്ധ പീഡനത്തിനും ബലാത്സംഗത്തിനും വിധേയയാക്കുകയായിരുന്നു.
Post Your Comments