Latest NewsNewsInternational

ദുബായില്‍ ഈ നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ

ദുബായ്: അടുത്ത തവണ റോഡിൽ ചവർ വലിച്ചെറിയുന്നതിന് മുൻപ് 500 ദിർഹം പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ഓർക്കുക. ദുബായ് മുനിസിപ്പാലിറ്റിയുടേതാണ് തീരുമാനം. ചായകുടിച്ചു പേപ്പർ കപ്പുപോലും ഇനി വഴിയരികിൽ കളയാനാകില്ല. ഇത് മാത്രമല്ല ച്യൂയിംഗം റോഡിൽ തുപ്പാനും പാടില്ല. ഇതിനും സമാനമായ പിഴ ഈടാക്കും. ഇത്തരം പ്രവണതകൾ കൂടിവന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റി കടുത്ത നടപടിയിലേക്ക് കടന്നത്.

also read:കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിൽ ഒളിപ്പിച്ച കാമുകന്

ദുബായ് മെട്രോയിലും ബസിലും യാത്രചെയ്യുന്നതിനിടെ ച്യൂയിംഗം ഉപയോഗിക്കാൻ പാടുള്ളതല്ല. ഉപയോഗിച്ച ശേഷം അവ റോഡിൽ തുപ്പുന്നവരിൽ നിന്ന് 1000 ദിർഹം പിയ ഈടാക്കും. രാജ്യത്തിൻറെ ശുചിത്വം ഓരോ പൗരന്റേയും കടമയാണെന്നും, നഗരം വൃത്തിയായി സൂക്ഷിക്കുന്നതിനായിയാണ് പുതിയ നടപടിയെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button