Latest NewsNewsGulf

കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിൽ ഒളിപ്പിച്ച കാമുകന് ജീവപര്യന്തം തടവ് ശിക്ഷ നൽകി ദുബായ് കോടതി

ദുബായ്: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിൽ ഒളിപ്പിച്ച കേസിൽ സെയിൽസ് മാൻ അറസ്റ്റിൽ. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ലെബനീസ് സ്വദേശിയായ 32 കാരൻ കോടതിയിൽ ഹാജരായത്. ലെബനീസ് സ്വദേശിയായ 32 കാരൻ കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിൽ കോടതിയിൽ ഹാജരായിരുന്നു. 25 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.

read also: കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

2016 ആഗസ്തിലാണ് ഇയാൾ വിയറ്റ്നാം സ്വദേശിനിയായ യുവതിയെ പരിചയപ്പെടുന്നത്. ബർദുബൈയിൽ വച്ച് അവർ സ്ഥിരമായി കണ്ടുമുട്ടാറുണ്ടായിരുന്നു. ലെബനോനിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം, അവർ നാലു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരു യാത്ര പോയിരുന്നു. മൂന്നാം നാൾ ഒരു അടിയന്തിര കാര്യത്തിനായി അവൾക്ക് നാട്ടിലേക്ക് പോകണമെന്നും അതിനായി 15,000 ഡോളർ ആവശ്യമുണ്ടെന്നും അവൾ അവനോട് പറഞ്ഞു. അവൾ അവിടെ വാങ്ങിയ ഫ്ലാറ്റിന്റെ ഇൻസ്റ്റാൾമെൻറ് അടയ്ക്കാൻ വേണ്ടിയാണ് പണം ആവശ്യപ്പെട്ടത്. തുടർന്ന് അയാൾ 50,000 ദിർഹം അവൾക്ക് നൽകിയെന്ന് അയാൾ പറഞ്ഞു.

എന്നാൽ നാട്ടിൽ നിന്ന് അവൾ തിരികെ വന്നതിനു ശേഷം നിരന്തരമായി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. മാത്രമല്ല തുടർന്ന് 2017 ഫെബ്രുവരിയിൽ തന്നെ ബിസിനസ് പാർട്ണർആക്കി ഒരു ബ്യൂട്ടി സലൂൺ തുടങ്ങാമെന്നും അതിനായി 13,000 ദിർഹം നൽകാമെന്നും അവൾ ആവശ്യപ്പെട്ടു. പക്ഷെ അവൾ വാക്ക് പാലിച്ചില്ല.

തുടർന്ന് പണം ഇങ്ങനെ വാങ്ങിയ ശേഷം അവൾ അവനെ അവഗണിക്കാനും തിരക്ക് അഭിനയിക്കുകയും തുടങ്ങി. അതിൽ രോഷം പൂണ്ടാണ് ഇയാൾ അവളെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം ഒരു ബാഗിൽ ഒളിപ്പിക്കുകയായിരുന്നു. അതിനു ശേഷം അവളുടെ പക്കൽ ഉണ്ടായിരുന്ന പണവും വാച്ചും സ്വർണ്ണാഭരങ്ങളും ഒക്കെ ഇയാൾ മോഷ്ടിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button