ഗുണങ്ങള്‍ ഏറെയുളള ഒരു വ്യായാമമാണ് നീന്തല്‍. ശരീരത്തിലെ മുഴുവന്‍ അവയവങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്നു എന്നതാണ് സ്വിമ്മിംഗിന്റെ പ്രത്യകത. ഇതിനോടൊപ്പം തന്നെ മറ്റു പല ഗുണങ്ങളും സ്വിമ്മിഗിലൂടെ ശരീരത്തിനു ലഭിക്കുന്നുണ്ട്..
ഫുള്‍ബോഡി വര്‍ക്ക് ഔട്ട്– ഒരാളുടെ മുഴുവന്‍ ശരീരഭാഗങ്ങള്‍ക്കുംസ്വി മ്മിംഗിലൂടെ വ്യായാമം ലഭിക്കുന്നു. ശരീരത്തിലെ എല്ലാപേശികളും നീന്തലിനായി ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ശരീരം ബലിഷ്ഠമാകുന്നു. മുക്കാല്‍ മണിക്കൂര്‍ കരയില്‍ വ്യയാമം ചെയ്യുന്നതിന്റെ അതേഗുണമാണ് അരമണിക്കുര്‍ നേരത്തെ സ്വിമ്മിംഗിലൂടെ ലഭിക്കുന്നത്.
ഭാരം കുറയ്ക്കുന്നു ശരീര വഴക്കം കൂട്ടുന്നു- അരമണിക്കൂര്‍ നേരം നീന്തുന്നതിലൂടെ ശരീരത്തില്‍നിന്നും 200 കലോറിയാണ് എരിയുന്നത്. അരമണിക്കൂര്‍ നടക്കുന്നതിലൂടെ കുറക്കാന്‍ കഴിയുന്നതിന്റെ ഇരട്ടിയിലധികം ഊര്‍ജ്ജം നീന്തുന്നതിലൂടെ കൂറക്കാനാകും.
സ്‌ട്രെസ് കുറക്കുന്നു, മനസിനെ ശാന്തമാക്കുന്നു– സ്ഥിരമായി സ്വിമ്മിംഗ് എക്‌സര്‍സൈസില്‍ ഏര്‍പ്പെടുന്നവരുടെ മാനസികാവസ്ഥ വളരെ മെച്ചപ്പെട്ടതായിരിക്കും. ഡിപ്രഷനും മറ്റു വൈകാരിക പ്രശ്‌നങ്ങളും ഇവര്‍ക്ക് കുറവായിരിക്കും. മനസിന് ആഹ്ലാദം നല്കാന്‍ സ്വിമ്മിംഗ് എക്‌സര്‍സൈസിലൂടെ കഴിയുന്നു. മറ്റേതൊരു വ്യായാമത്തെക്കാളും മനസിന് ഉല്ലാസം നല്കുന്നതാണ് വെളളത്തില്‍ കിടന്നു കൊണ്ടുളള ഈ വ്യായാമം. എക്‌സര്‍സൈസ് ചെയ്യുന്നു എന്ന മടുപ്പ് ചെയ്യുന്ന ആളിന്റെ മനസിനെ ബാധിക്കാറില്ല.
ഉറക്കമില്ലായ്മ മാറ്റുന്നു– ഉറക്കമില്ലാത്ത അവസ്ഥ ഇന്ന് പലരെയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍ നീന്തല്‍ പരിശീലിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവും. നല്ല ഉറക്കവും ഒപ്പം മനസിനും ശരീരത്തിനും ശാന്തതയും, കൂളിംഗും വെളളത്തില്‍ സമയം ചിലവഴിക്കുന്നതിലൂടെ ലഭിക്കുന്നു.
ഹൃദയ ധമനികളുടെ ആരോഗ്യം കൂട്ടുന്നു- രക്തവും ഓക്‌സിജനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുളള ഹൃദയത്തിന്റെ ശേഷി കൂട്ടാന്‍ സ്വിമ്മിംഗിലൂടെ കഴിയും. ഹൃദയപേശികള്‍ ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ വികസിക്കുന്നതിനും സ്വിമ്മിംഗ് വ്യായാമം സഹായകമാകുന്നു. കൂര്‍ക്കംവലി, വായ തുറന്നുളള ഉറക്കം എന്നി പ്രശ്‌നങ്ങള്‍ക്കും സ്വിമ്മിംഗ് പരിഹാരമാണ്.
ആര്‍ത്രൈറ്റിസും നടുവേദനയും കുറയുന്നു– സ്വിമ്മിംഗ് എക്‌സൈസ് ശീലമാക്കുന്നതിലൂടെ ഒഴിവാക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ആര്‍ത്രൈറ്റിസും നടുവേദനയും. ചൂടുവെളളത്തിലെ നീന്തല്‍ വാതരോഗങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ നല്ലതാണ്.
എനര്‍ജി ലെവല്‍ കൂട്ടുന്നു– അലസമായിരിക്കുന്ന ശരീരത്തില്‍ എനര്‍ജി ഉപയോഗിക്കപ്പെടാതെ കിടക്കുന്നത് മെറ്റബോളിക്ക് പ്രശ്‌നങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാകും. എനര്‍ജി ലെവല്‍ കൂട്ടാനും മെറ്റബോളിക്ക് നിരക്ക് ഉയര്‍ത്താനും നീന്തല്‍ സഹായിക്കുന്നു. ജീവിത ശൈലി രോഗങ്ങള്‍ക്കുളള പരിഹാരം കൂടിയാണിത്.
സ്മാര്‍ട്ടാകാന്‍ നീന്തല്‍- ബ്രെയിനിലേക്കുളള രക്തയോട്ടം കൂടുന്നതു കാരണം ശരീരത്തിന് ഉണര്‍വേകാന്‍ നീന്തല്‍ സഹായിക്കുന്നു.
ചെറുപ്പം നിലനിര്‍ത്തുന്നു– ഇന്‍ഡ്യാന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്ഥിരമായി നീന്തലില്‍ ഏര്‍പ്പെടുന്നതിലൂടെ ഇരുപതു വര്‍ഷം വരെ പ്രായത്തെ പിന്നോട്ടടിക്കാന്‍ കഴിയും എന്നാണ്. ബ്ലഡ്പ്രഷര്‍, കൊളസ്‌ട്രോള്‍, കേന്ദ്രനാഡി വ്യവസ്ഥ ,കോഗ്നിറ്റിവ് ഫങ്ഷനിംഗ്, പേശികള്‍ എന്നിവയുടെ എല്ലാം ശരിയായ പ്രവര്‍ത്തനത്തിന് നീന്തല്‍ വളരെയധികം സഹായകമാണ് എന്നാണ് ഈ പഠനം പറയുന്നത്.
Post Your Comments