ഡൽഹി : മഹാത്മാഗാന്ധി വധം പുനരന്വേഷണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസ് പുനരന്വേഷിക്കാനാവില്ലെന്നും നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി.
ഗാന്ധി വധം സംബന്ധിച്ച് പുനരന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി അഭിനവ് ഭാരത് പ്രചാരകന് ഡോ. പങ്കജ് ഫഡ്നിസ് ആണ് ഹര്‍ജി നല്‍കിയിരുന്നത്. മരണ സമയത്ത് ഗാന്ധിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നുവെന്നും നാഥുറാം ഗോഡ്സയെകൂടാതെ മറ്റൊരാള്‍ കൂടി ഗാന്ധിക്കെതിരെ വെടിയുതിര്‍ത്തിരുന്നു എന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.
ഹര്‍ജിയിലെ വാദങ്ങള്‍ പരിശോധിക്കാന്‍ സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന് അമരേന്ദ്ര സരണിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. എന്നാല്‍ വാദങ്ങള്‍ക്ക് തെളിവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.
Post Your Comments