വെനസ്വേല: വെടിവെയ്പ്പില്‍ ജയിലിന് തീപിടിച്ചതിനെ തുടര്‍ന്ന് 64 പേര് വെന്തു മരിച്ചു. വെനസ്വേലയിലെ ജയിലിലുണ്ടായ തീപിടിത്തത്തിലാണ് 64 പേര് വെന്തുമരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വടക്കന്‍ കാരക്കാസിലെ കരാബോബൊ സംസ്ഥാനത്തെ ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്സായ വാലന്‍സിയാ ജയിലാലാണ് അത്യാഹിതം ഉണ്ടായത്.
ബുധനാഴ്ച അറ്റോണി ജനറല്‍ തരേക് വില്യം സാബ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തീപിടുത്തതില്‍ 64 പേര് മരിച്ചവരില്‍ ഭുരിഭാഗവും ജയില്‍പുള്ളികളാണ്. 2 വനിതകളും ഇവരില്‍ ഉള്‍പ്പെട്ടതായി അറ്റോണി ജനറല്‍ വ്യക്തമാക്കി.
സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. അതേ സമയം ചില സംശയങ്ങളും മാധ്യമങ്ങള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. തിങ്ങി നിറഞ്ഞ ജയിലുകളാണ് വെനസ്വേലയില്‍ ഉള്ളത്. അത്തരത്തില്‍ ഒന്നായിരുന്നു വാലന്‍സിയാ ജയിലും.
ജയില്‍ ചാടാന്‍ ജയില്‍പുള്ളികള്‍ നടത്തിയ ശ്രമത്തിനൊടുവിലുണ്ടായ പൊലീസ് വെടിവെയ്പിലാകാം ജയിലിന് തീപിടിച്ചതെന്ന് സംശയം ഉണ്ട്. ഒപ്പം ജയിലുണ്ടായ കലാപ സാധ്യത അടിച്ചമര്‍ത്തുന്നതിനിടയില്‍ അപകടം ഉണ്ടായതായും സംശയങ്ങളുയരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ജയിലിന് പുറത്തു തമ്പടിച്ച ബന്ധുക്കളും പൊലീസുമായി ഏറ്റുമുട്ടി.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ നാല് മുതിര്‍ന്ന അഭിഭാഷകരെ നിയോഗിച്ചതായി അറ്റോര്‍ണി ജനറല്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്നു ജയിലിനു സമീപം തടിച്ചു കൂടിയ ആളുകളുടെ പ്രതിഷേധം ഇതുവരെ ശമിച്ചിട്ടില്ല.
Post Your Comments