Latest NewsNewsTechnology

മനുഷ്യശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം

മനുഷ്യശരീരത്തില്‍ പുതിയൊരു അവയവം കണ്ടെത്തി ശാസ്ത്രലോകം. ‘ഇന്റര്‍സ്റ്റിഷ്യം’ എന്നാണ് അവയവത്തിന്റെ പേര്. തിങ്ങിയിരിക്കുന്ന കലകളും ദ്രാവകങ്ങള്‍ നിറഞ്ഞ അറകളും അടങ്ങിയതാണ് ഇത്. ഈ അവയവം ശരീരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഗമാണ്. പഠനത്തിനായി സാധാരണ ശരീര കലകളെ കീറി മുറിച്ചാണ് എടുക്കുന്നത്. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ ദ്രവാംശം നഷ്ടപ്പെടുകയും ഈ ശരീരഭാഗം ഇല്ലാതാകുകയാണ് ചെയ്യുന്നത്.

read also: അവയവം മാറ്റിവയ്ക്കല്‍ പ്രക്രിയയില്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും: മുഖ്യമന്ത്രി

ജലാംശമില്ലാതെ പരന്ന കലയാകുന്നതോടെ മൈക്രോസ്‌കോപ്പിനടിയില്‍ ഈ അവയവം കാണാൻ കഴിയുമായിരുന്നില്ല. ഒരു പുതിയ ലേസര്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ചപ്പോഴാണ് ബബിള്‍ റാപ്പ് പോലെയുള്ള ഇവ കാണാൻ സാധിച്ചത്. ഇത് ഹൃദയവും കരളുമൊക്കെ പോലെ, പ്രത്യേക ജോലികള്‍ ചെയ്യുന്ന കൃത്യമായി ഒരുക്കിയ കലകളുടെ കൂട്ടമാണ്. ശരീരത്തില്‍ മുഴുവന്‍ ഇവ കാണപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button