ദുബായ് : ദുബായില്‍ വീട്ടമ്മ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദുബായ് കോടതിയില്‍ വിചാരണ ആരംഭിച്ചു.
യുവതി തന്റെ ചെറിയ രണ്ട് കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിചാരണ നേരിടുന്നത്. രണ്ട് വയസിനും നാല് വയസിനും ഇടയിലുള്ള കുഞ്ഞുങ്ങളെയാണ് യുവതി തലണ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതി ഇളയ കുഞ്ഞ് തലച്ചോറിലേയ്ക്ക് ശ്വസം കിട്ടാതെ മരിക്കുകയും ചെയ്തു.
24 വയസുള്ള ബംഗ്ലാദേശി യുവതിയാണ് കൊടും ക്രൂരത ചെയ്തത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനുശേഷം യുവതി കത്തി ഉപയോഗിച്ച് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
യുവതിയ്‌ക്കെതിരെ കൊലപാതകത്തിനും ആത്മഹത്യയ്ക്കും ദുബായ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. 2017 ഏപ്രില്‍ 21നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞെത്തിയ ഭര്‍ത്താവ് തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. പിന്നീട് മരിച്ച് കിടക്കുന്ന തന്റെ കുഞ്ഞിനെയും അര്‍ദ്ധപ്രാണനോടു കൂടിയ മൂത്തമകനേയും കാണുകയായിരുന്നു. ഉടന്‍ തന്റെ സഹോദരനെ വിവരമറിയിച്ച് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇളയമകന് മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു.
യുവതിയെ സൈക്യാട്രിസ്റ്റ് പരിശോധിച്ചുവെങ്കിലും അവര്‍ക്ക് മാനസിക അസ്വാസ്ഥ്യം ഇല്ലെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്
Post Your Comments