
ക്രിസ്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷമാണ് ഈസ്റ്റർ .ഓരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ദുഃഖ വെളളിയും ഈസ്റ്ററും വിശുദ്ധ വാരവും ആചരിക്കുന്നത്. ഈസ്റ്റര്‍ എന്നു ആചരിക്കണം എന്നതു സംബന്ധിച്ച പല തീരുമാനങ്ങളും തര്‍ക്കങ്ങളും പണ്ടു കാലങ്ങളില്‍ ഉണ്ടായിരുന്നു. ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് തീയതി നിശ്ചയിക്കാമെന്നും അതല്ല ഏപ്രില്‍ മാസത്തിലെ രണ്ടാം ശനിയാഴ്ചയ്ക്കു ശേഷം വരുന്ന ഞായറാഴ്ചയാക്കാം എന്നെല്ലാം തര്‍ക്കങ്ങള്‍ ഉണ്ടായി.
എല്ലാ വർഷവും ഡിസംബർ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വർഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്. എല്ലാ സഭകളും നീസാൻ മാസം 14-ന് ശേഷം വരുന്ന ഞായറാഴ്ച ഉത്ഥാനപ്പെരുന്നാൾ ആയി ആചരിക്കണമെന്ന് ക്രി.വ 325-ൽകൂടിയ നിഖ്യാ സുന്നഹദോസിൽ പറയുന്നു . ക്രിസ്തുവിന്റെ മരണം നീസാൻ 14-നായിരുന്നു എന്ന വിശ്വാസമാണ് ഈ നിശ്ചയത്തിന്റെ അടിസ്ഥാനം.
Read also:പ്രത്യാശയുടെ നിറവില്‍ ഈസ്റ്റര്‍
വസന്തകാലത്ത് മാർച്ച് -ഏപ്രിൽ മാസങ്ങളിലായിട്ടാണ് നീസാൻ മാസം വരുന്നത്. വസന്തകാലത്ത് സൂര്യൻ ഭൂമദ്ധ്യരേഖയിൽ വരുന്ന ദിവസം അഥവാ വസന്തവിഷുവം (Vernal Equinox) ആയ മാർച്ച് 21-ന് ശേഷം വരുന്ന പൂർണ ചന്ദ്രന് ശേഷം ഉള്ള ആദ്യത്തെ ഞായർ ഈസ്റ്റർ ആയി നിശ്ചയിക്കുന്ന രീതിയാണ് ഇപ്പോൾ ഉള്ളത്. ഈ ഗണനപ്രകാരം ഈസ്റ്റർ വരാവുന്ന ഏറ്റവും നേരത്തെയുള്ള തീയതി മാർച്ച് 22-ഉം ഏറ്റവും വൈകിയുള്ള തീയതി ഏപ്രിൽ 25-ഉം ആണ്.
എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനപ്പെടുത്തി ആരാധനാവര്‍ഷം നിശ്ചയിക്കുന്ന ചില പൗരസ്ത്യ സഭകളില്‍ കലണ്ടറുകള്‍ തമ്മിലുള്ള 13 ദിവസത്തെ വ്യത്യാസം മൂലം ഈസ്റ്റര്‍ ദിവസം ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണ് കണക്കു കൂട്ടുന്നത്.
കേരളത്തിലെ ഭൂരിപക്ഷം സഭകളും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒരേ ദിനമാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലെ കല്‍ദായ സുറിയാനി സഭയടക്കം ചിലര്‍ ഇപ്പോഴും ജൂലിയന്‍ കലണ്ടര്‍ അനുസരിച്ചാണ് ഈസ്റ്റര്‍ തീയതി തീരുമാനിക്കുന്നത്.
Post Your Comments