ഹൈദരാബാദ്: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -6 എയുടെ വിക്ഷേപണം ഇന്ന് നടക്കും. ഇതോടെ മൊബൈല്‍ വാര്‍ത്താവിനിമയം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്
ഗവേഷകർ. ഇന്ന് വൈകുന്നേരം 4.56ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്നാണ് വിക്ഷേപണം.
also read:ചന്ദ്രനില്‍ ഇഗ്ലു മാതൃകയില്‍ വാസസ്ഥലം ഒരുക്കാനൊരുങ്ങി ഐഎസ്ആര്‍ഒ
ജിഎസ്‌എല്‍വി എഫ് 08 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ജിഎസ്‌എല്‍വി എഫ് 08 എന്ന റോക്കറ്റിന്‍റെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. 10 വര്‍ഷം ആയുസ് പറഞ്ഞിരിക്കുന്ന ഉപഗ്രഹത്തിന്‍റെ ഭാരം 415.6 ടണ്‍ ആണ്. വാർത്താവിനിമയ ലോകം ഏറെ പ്രതീക്ഷയോടെയാണ് ജിസാറ്റ് -6 എയുടെ വിക്ഷേപണത്തെ നോക്കിക്കാണുന്നത്.
Post Your Comments