തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവെ 9.53നാണ് ഹൈസിസ് വിക്ഷേപിച്ചത്. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടത്തി. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റര്‍ മേലെ മറ്റ് 30 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. രാജ്യത്തിന്റെ ആദ്യ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണിത്.
5 വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.59നാണ് വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 43-ാമത്തെ ദൗത്യമാണിത്. ആധുനിക സാങ്കേതികവിദ്യയായ ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് ഹൈസ്‌പെക്‌സ് എന്ന ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗ് ടെക്‌നോളജി. ഇതിലൂടെ കാര്‍ഷികവളര്‍ച്ച കൃത്യതയോടെ വിലയിരുത്താന്‍ കഴിയും.
Post Your Comments