ന്യൂഡല്‍ഹി: നികുതിയിനത്തില്‍ കോടികള്‍ വെട്ടിച്ചവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കി ആദായനികുതി വകുപ്പിന്റെ വേറിട്ട നീക്കം. നികുതികള്‍ വെട്ടിച്ചവരുടെ പേരുവിവരങ്ങള്‍ എന്ന തലക്കെട്ടോടെ ദേശീയ പത്രങ്ങളില്‍ പരസ്യം നല്‍കുകയാണ് ആദായനികുതി വകുപ്പ് ചെയ്തത്.
490 കോടിയോളം രൂപ നികുതിയിനത്തില്‍ കുടിശ്ശിക വരുത്തിയ 24 വ്യക്തികളുടെയും കമ്പനികളുടെയും വിവരങ്ങളാണ് പത്രത്തിലൂടെ പരസ്യമാക്കിയത്. നെയിം ആന്റ് ഷെയിം ഡിഫോള്‍ട്ട് പോളിസിയുടെ ഭാഗമായായിരുന്നു വകുപ്പിന്റെ നീക്കം. കുടിശ്ശിക വരുത്തിയവരോട് അത് തിരിച്ചടയ്ക്കാനുള്ള ഉപദേശവും പത്രപ്പരസ്യത്തിനൊപ്പമുണ്ടായിരുന്നു.
Post Your Comments