Easter

ഈസ്റ്റര്‍ ദ്വീപിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇതാ ചില വിവരങ്ങള്‍……..

ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ?പസഫിക് സമുദ്രത്തിന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ്‌ ഈസ്റ്റര്‍ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരിയാണ് ഈ ദ്വീപ്‌ കണ്ടെത്തിയത്. അദ്ദേഹം ദ്വീപില്‍ കാലു കുത്തിയത് 1772ലെ ഈസ്റ്റര്‍ ദിനത്തിലായത് കൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. പാസ്ച് ഐലന്‍റ് എന്നാണ് റോജിവിന്‍ തന്‍റെ ദ്വീപിനെ വിളിച്ചതെങ്കിലും ആ ദിവസത്തിന്‍റെ പ്രാധാന്യം കാരണം ദ്വീപ്‌ കാലക്രമേണ ഈസ്റ്റര്‍ ദ്വീപ്‌ എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.

ഈസ്റ്റര്‍ ദ്വീപില്‍ നിരനിരയായി നില്‍ക്കുന്ന 887 കല്‍പ്രതിമകള്‍ ഇന്നും ശാസ്ത്ര ലോകത്തിന് പിടി കിട്ടാത്ത അത്ഭുതമാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ ടണ്‍ കണക്കിന് ഭാരമുള്ള ശിലകള്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ അത് സാധിക്കില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മനുഷ്യരല്ല, അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന ഊഹാപോഹം ശക്തമാണ്.

വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്‍റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ
ജനസംഖ്യ കുറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button