ന്യൂഡല്‍ഹി: ടെലികോം മന്ത്രാലയം നിയമിച്ച പ്രത്യേക സമിതി അഞ്ചാം തലമുറ സാങ്കേതിക വിദ്യയുടെ മാര്‍ഗരേഖ ജൂണില്‍ അവതരിപ്പിക്കുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. 5ജിയിലൂടെ താമസിയാതെ തന്നെ നമ്മുടെ ജിവിതരീതിയില്‍ മാറ്റമുണ്ടാവുന്നത് നമുക്ക് കാണാനാവും. 5ജി സ്‌പെക്‌ട്രം നയവുമായും അതിന്റെ നിയന്ത്രണ സംവിധാനം, മുന്നൊരുക്കങ്ങള്‍ എന്നിവയുമായും ബന്ധപ്പെട്ട നിരവധി മേഖലകള്‍ സമിതി പരിശോധിച്ചുവരികയാണെന്നും അരുണ സുന്ദരരാജന്‍ പറഞ്ഞു.
സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പരിപാടിയില്‍ ‘കാറ്റലൈസിങ് 5ജി ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ഓടെ 5ജി സാങ്കേതികവിദ്യയിലേക്ക് ചുവടുവെക്കാനാണ് മറ്റ് മുന്‍നിര രാജ്യങ്ങളെ പോലെതന്നെ ഇന്ത്യയും പദ്ധതിയിടുന്നത്. അതിവേഗ വയര്‍ലെസ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം പ്രദാനം ചെയ്യുന്ന 5ജി സാങ്കേതികവിദ്യയില്‍ ഇന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ സ്റ്റാര്‍ട്ട് അപ്പുകളുടെയും വ്യവസായ അക്കാദമിക മേഖലകളുടെയും പിന്തുണയും സഹായവും അരുണ സുന്ദരരാജന്‍ അഭ്യര്‍ത്ഥിച്ചു.
Post Your Comments