സാന്‍ഫ്രാന്‍സിസ്കോ: ഫേസ്ബുക്ക് വിവാദങ്ങളെ തുടർന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് ജുഡീഷ്യ റികമ്മിറ്റിക്ക് മുൻപാകെ ഹാജരാകണമെന്ന് അമേരിക്ക. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ചോർത്തിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ജുഡീഷ്യറി കമ്മിറ്റി നോക്കിക്കാണുന്നത്. സംഭവത്തിൽ കൃത്യമായ വിവരങ്ങള്‍ നല്കാന് സക്കര്‍ബര്‍ഗിനോട് കമ്മറ്റി ആവശ്യപ്പെട്ടുവെന്നാണ് സൂചന.
also read: തങ്ങള്‍ക്ക് തെറ്റുപറ്റി, ഒടുവില്‍ മാപ്പപേക്ഷയുമായി ഫേസ്ബുക്ക്
അതേസമയം, ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഹാജരാകണമെന്ന ആവശ്യം സക്കര്‍ബര്‍ഗ് നിരസിച്ചു. തനിക്ക് പകരം കമ്പനി മേധാവികളെ അയക്കാമെന്ന നിലപാടിലാണ് സക്കര് ബര്‍ഗ്. ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന അമേരിക്കയുടെ ആവശ്യത്തിനോട് സക്കർബർഗ് പ്രതികരിച്ചിട്ടില്ല.
Post Your Comments