KeralaLatest NewsNews

ഒടുവില്‍ ഗുരുവായൂര്‍ ഗോപുരവാതില്‍ ഗാനഗന്ധര്‍വ്വനായി തുറക്കുന്നു

കൊച്ചി: ഒടുവിൽ ഗാനഗന്ധർവന്റെ ആജീവനാന്ത അഭിലാഷം നിറവേറുന്നു.അദ്ദേഹത്തിന് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കാമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെവി മോഹന്‍ദാസ് വ്യക്തമാക്കി. യേശുദാസിനെ ഗുരുവായൂരിൽ പ്രവേശിപ്പിക്കാത്തതിനെതിരെ പൊതുസമൂഹവും, ഹിന്ദു സംഘടനകളും മറ്റ് പൗര പ്രമുഖരും കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിയമതടസ്സമുണ്ടെന്ന മുന്‍വാദം പിന്‍വലിച്ച ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് വിഷയത്തില്‍ ദേവസ്വം ഭരണസമിതി അടിയന്തിരമായി തീരുമാനം കൈക്കൊള്ളുമെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ക്ഷേത്രാനുഷ്ഠാനവും ചട്ടവും പ്രകാരം വിയോജിപ്പുള്ള ക്ഷേത്രം തന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തുമെന്നും അദേഹം അറിയിച്ചു. ഈശ്വര വിശ്വാസികളായ മുഴുവന്‍ ആളുകള്‍ക്കും ക്ഷേത്രപ്രവേശനം സാധ്യമാക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം സാദ്ധ്യമാകാത്തതില്‍ വിഷമം യേശുദാസ് തുറന്നു പറഞ്ഞിരുന്നു. താന്‍ ഈച്ചയോ പ്രാണിയോ മറ്റോ ആയിരുന്നെങ്കില്‍ ഇതിനോടകം ക്ഷേത്രത്തില്‍ കയറാന്‍ സാധിച്ചേനെയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button