![](/wp-content/uploads/2017/11/death-death.jpg)
ന്യൂഡൽഹി: സാധാരണ മരണമെന്ന് കരുതി അടക്കം ചെയ്ത മൃതദേഹം സംശയത്തെ തുടർന്ന് പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ. അനന്തിരവനുമായുള്ള വഴിവിട്ട ബന്ധത്തിന് വേണ്ടി ഭര്‍ത്താവിനെ ഭക്ഷണത്തില്‍ അല്‍പ്പാല്‍പ്പമായി വിഷം കൊടുത്തു കൊല്ലുകയായിരുന്നു ഭാര്യ. ഡൽഹിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മാര്‍ച്ച് ഒന്‍പതിനാണ് ഡൽഹി ബകംപൂര് സ്വദേശി വകീല്‍ മരണപ്പെടുന്നത്. സ്വാഭാവികമായ മരണം എന്നാണ് മയക്കുമരുന്ന് ഉപയോക്താവാണെന്നും, എന്നും ലഹരിക്ക് അടിമയാണെന്നും ഭാര്യ പറഞ്ഞ വകീലിന്റെ മരണത്തെ ഡോക്ടര്‍മാര്‍ വിധി എഴുതിയത്.
എന്നാല്‍ വകീലിന്റെ ഭാര്യ നജ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വകീലിന്റെ പിതാവ് പോലീസിന് പരാതി നല്കി. മകന് മുമ്പ് ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നാണ് പിതാവ് നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. മരുമകള്‍ നജ്മക്ക് അനന്തിരവന് സല്‍മാനുമായി അവിഹിത ബന്ധം ഉണ്ടെന്നും അതുകൊണ്ട് തന്നെ മരുമകള്‍ക്ക് മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് 2007 ല്‍ നജ്മയെ വകീല്‍ വിവാഹം കഴിച്ചെങ്കിലും സല്‍മാനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി.
കൂടാതെ വകീൽ മരിച്ച ശേഷം നജ്മ ഉത്തര്‍പ്രദേശിലെ സ്വന്തം വീട്ടിലേക്ക് പോയതായും ഒരിക്കല്‍ പോലും തന്റെ കൊച്ചുകുട്ടികളായ പെണ്മക്കളെ കാണാന്‍ പോലും വന്നിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. തുടർന്ന് വകീലിന്റെ മൊബൈൽ ഫോണിൽ നിന്നും നജ്മയുടെയും സൽമാനെയും സംഭാഷണം റെക്കോഡ് ചെയ്യപ്പെട്ടതും കണ്ടെത്തി. വകീലിനെ കൊല്ലാനുള്ള ആസൂത്രണം സംബന്ധിച്ച സംഭാഷണം ഈ റെക്കോഡിൽ ഉണ്ടായിരുന്നു.
ഇതിനെ തുടർന്ന് സംസ്ക്കരിക്കപ്പെട്ട വകീലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പോലീസ് വീണ്ടും പുറത്തെടുത്തുപോസ്റ്റ് മോർട്ടം ചെയ്യുകയായിരുന്നു. സല്‍മാനെയും നജ്മയെയും അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് വിഷമാക്കി നല്‍കിയെന്നാണ് ഇവര്‍ പോലീസിനോട് സമ്മതിച്ചത്.
Post Your Comments