Latest NewsNewsInternational

അതിനാണ് താന്‍ ഗര്‍ഭിണിയായ കാമുകിയെ കഴുത്തറുത്ത് കൊന്നത്, പ്രതിയുടെ തുറന്നു പറച്ചില്‍

കാമുകിയെ കുത്തി കൊലപ്പെടുത്തിയതി എന്തിനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രതി. കോളേജ് വിദ്യാര്‍ത്ഥിനിയായ റിംഗിം ഇസ്‌മൈലാണ് തന്റെ കാമുകിയായ സല്‍മതു ഗര്‍ബയെ കുത്തിക്കൊന്നത്. നൈജീരിയയിലെ ജിഗാവയിലാണ് സംഭവം ഉണ്ടായത്.

കുത്തി പരുക്കേല്‍പ്പിച്ച ശേഷം കാമുകിയുടെ കഴുത്ത് മുറിച്ചാണ് റിംഗിം കൊലപ്പെടുത്തിയത്. കാമുകിയെ പ്രതി ബൈക്കില്‍ കൂട്ടിക്കൊണ്ട് പോവുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുത്തി പരുക്കേല്‍പ്പിച്ച ശേഷും കാമുകിയുടെ കഴുത്ത് അറക്കുകയായിരുന്നു.

ഗര്‍ഭിണിയായിരുന്ന കാമുകി അബോര്‍ഷന് വിസമ്മതിച്ചതാണ് അരും കൊലയ്ക്ക് കാരണമെന്ന് പ്രതി സമ്മതിച്ചു. രാത്രി ഒമ്പത് മണിക്ക് അവളെ താന്‍ ബൈക്കില്‍ പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് അബോര്‍ഷന്റെ കാര്യം വീണ്ടും പറഞ്ഞു. തുടരെ തുടരെ നിരസിച്ചതോടെ താന്‍ അവളെ കുത്തി കൊല്ലുകയായിരുന്നെന്ന് പ്രതി പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് അവളെ കൊന്നത് ഒരു സുഹൃത്തും ഇതില്‍ പങ്കാളിയല്ലെന്നും പ്രതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button