Latest NewsNewsIndia

ഭാര്യയെയും മക്കളെയും പണയം വച്ച് യുവാവിന്‍റെ ചൂതാട്ടം; മകനെ നഷ്ടപ്പെട്ടു

ഉത്തര്‍പ്രദേശ്: സ്വന്തം ഭാര്യയെയും മക്കളെയും പണയം വച്ച് യുവാവിന്‍റെ ചൂതാട്ടം. അവസാനം ഇയാൾക്ക് നഷ്ടമായത് മകനെ. ഉത്തർപ്രദേശിലെ ബുലാന്ദ്ഷറിലാണ് സംഭവം. മുഹ്സിൻ എന്നയാളാണ് ചൂതാട്ട ഭ്രമത്താൽ ഭാര്യയെയും മക്കളേയും പണയപ്പെടുത്തിയത്. ചൂതാട്ടത്തില്‍ വിജയിച്ച ഇമ്രാനെന്ന ആള്‍ മുഹ്സിന്‍റെ വീട്ടിലെത്തി ഭാര്യയെും മക്കളെയും ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് നാട്ടുകൂട്ടത്തിന്‍റെ മധ്യസ്ഥതയിൽ ഒരു കുട്ടിയെ ഇയാൾക്കൊപ്പം നിർബന്ധിച്ച് പറഞ്ഞയയ്ക്കാൻ തീരുമാനമെടുത്തു. എന്നാൽ സംഭവത്തിന് പിന്നാലെ യുവതി മുഹ്സിനെതിരേ കോടതിയെ സമീപിച്ച് വിവാഹ മോചനത്തിന് അപേക്ഷ നൽകി. സംഭവത്തിൽ മുഹ്സിനടക്കം ആറുപേർക്കെതിരെ കേസെടുക്കാൻ സിജെഎം കോടതി ഉത്തരവിട്ടു. ഇമ്രാൻ കൂട്ടിക്കൊണ്ടു പോയ കുട്ടിയെ വിട്ടു നൽകുന്നതിനും പോലീസ് നടപടികളെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button