കാലിഫോര്‍ണിയ: വിവരങ്ങൾ ചോർന്നേക്കാമെന്ന മുന്നറിയിപ്പ് വർഷങ്ങൾക്ക് മുൻപ് നൽകി സ്റ്റീവ് ജോബ്സ്. ആപ്പിള്‍ മേധാവിയായിരുന്ന സ്റ്റീവ് ജോബ്സ് ടെക് ലോകത്തെ അധികായരില്‍ ഒരാളാണ്. 2010ല്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഉള്‍പ്പടെ കേള്‍വിക്കാരനാക്കി സ്റ്റീവ് ജോബ്സ് വ്യക്തികളുടെ സ്വകാര്യതക്ക് ഡിജിറ്റില്‍ കമ്ബനികള്‍ നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ വിഡിയോയാണ് ചര്‍ച്ചയായിരിക്കുന്നത്.
അദ്ദേഹത്തിന്റെ മരണശേഷവും അദ്ദേഹത്തെ വാക്കുകൾ ഇന്നും ലോകത്തോട് സംസാരിക്കുന്നു. ഇന്റർനെറ്റിലെ സ്വകാര്യതയെ കുറിച്ച് സ്റ്റീവ് പറയുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഗുഗ്ളിനെ മുന്‍നിര്‍ത്തി സിലിക്കണ്‍ വാലിയിലെ എല്ലാ കമ്ബനികളും ഒരുപോലെ ആണെന്ന് കരുതരുതെന്ന് സ്റ്റീവ് പറഞ്ഞു. സ്വകാര്യതയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ആപ്പിള്‍ വെച്ചുപുലര്‍ത്തുന്നത്. ഉദാഹരണമായി ഫോണുകളുടെ ലോക്കേഷന്‍ ഡാറ്റയെ കുറിച്ച് ആപ്പിളിന് ആശങ്കയുണ്ടെന്ന് സ്റ്റീവ് അന്ന് പറഞ്ഞിരുന്നു.
also read: സക്കര്‍ബര്‍ഗ് ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് അമേരിക്ക
ഒരു പെൺകുട്ടിയുടെ ലൊക്കേഷൻ മറ്റൊരു വ്യക്തിക്ക് എടുക്കാൻ കഴിഞ്ഞാൽ അത് ഒരുപാട് പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കും. അതിനാൽ ഏതെങ്കിലും ആപുകളോ വെബ്സൈറ്റുകളോ ആപ്പിള്‍ ഉപഭോക്താക്കളുടെ ലോക്കേഷന്‍ ചോദിക്കുകയാണെങ്കില്‍ ചോദിക്കുന്നവര്‍ ചെയ്തില്ലെങ്കിലും ആപ്പിള്‍ ഉപഭോക്താക്കളെ അത് അറിയിക്കും. അവരുടെ കൂടി സമ്മതപ്രകാരം മാത്രമേ ആപ്പിള്‍ അവരുടെ ലൊക്കേഷൻ വിവരങ്ങൾ നൽകുകയുള്ളു. ഉപഭോക്താക്കളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments