
പിര്മഹല്: പീഡനത്തിന് വീട്ടുകാർ കണ്ടെത്തിയ പ്രതിവിധി ഏവരെയും ഞെട്ടിച്ചു. ബലാത്സംഗം ചെയ്യപ്പെട്ട ഇരയുടെ സഹോദരനെ കൊണ്ട് പ്രതിയുടെ പെങ്ങളെ ബലാത്സംഗം ചെയ്യിച്ചു. പാകിസ്താന് ലാഹോറിനടുത്ത് പിര്മഹലില് മാര്‍ച്ച് 20 നാണ് സംഭവം ഉണ്ടായത്. പീഡനത്തെ തുടർന്ന് രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടാക്കിയ വഴക്ക് പരിഹരിക്കാന്‍ ഇരു കുടുംബങ്ങളും തമ്മിലെടുത്ത തീരുമാനമായിരുന്നു പ്രതികാരബലാത്സംഗം. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്നമാണ് ഒടുവിൽ പീഡനത്തിൽ കലാശിച്ചത്. ഒരു കുടുംബത്തിലെ അംഗമായ ഗരീബാബാദിലെ വസീം സയീദ് തന്റെ വീടിനടുത്തു താമസിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളെ ബലാത്സംഗത്തിന് ഇരയാക്കി. പ്രതിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് പ്രതിയുടെ കുടുംബത്തെ ഇരയുടെ കുടുംബം ഭീഷണിപ്പെടുത്തുകയും പ്രതിയുടെ കുടുംബം ഇരയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ച ശേഷം പ്രശ്നം നാട്ടുക്കൂട്ടത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
also read: ബലാത്സംഗം ചെയ്യുമെന്നും ആസിഡൊഴിക്കുമെന്നും വിദ്യാര്‍ത്ഥിനിയ്ക്ക് സഹപാഠിയുടെ ഭീഷണി
തുടർന്ന് രണ്ട് കുടുംബങ്ങളും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു പ്രതികാരബലാത്സംഗം. തുടർന്ന് നിയമനടപടിയ്ക്ക് പോകില്ലെന്ന് ഇരുകുടുംബങ്ങളും സ്റ്റാമ്പ് പേപ്പറില്‍ എഴുതി ഒപ്പുവെയ്ക്കുകയും ചെയ്തു. പോലീസ് ഇടപെടലോ നിയമനടപടികളോ കൂടാതെ പ്രശ്നം പരിഹരിക്കുന്ന ഉറുദുവില്‍ ”വാനി” എന്ന് വിളിക്കപ്പെടുന്ന ഇത്തരം ആചാരം പാകിസ്താന്റെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വ്യാപകമായി നടപ്പിലുണ്ട്. വിവരം പോലീസിൽ അറിഞ്ഞതോടെയാണ് പോലീസ് ഇവർക്കെതിരെ സ്വമേധയാ കേസെടുത്തത്. തുടന്ന് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments