കൊല്ലം•കൊല്ലം ജോനകപ്പുറത്ത് വഴിയിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ്-ഐ.എന്‍.ടി.യു.സി നേതാവിന്റെ മകനെയും മറ്റു മൂന്ന്പേരെയും റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞദിവസം ജോനകപ്പുറം പഴയ മെഡിക്കല്‍ സെന്ററിന് സമീപം വച്ചായിരുന്നു സംഭവം. നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ കയറിപ്പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പള്ളിത്തോട്ടം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 364, 324 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ കൊല്ലം സബ്ജയിലിലേക്ക് മാറ്റി.
Post Your Comments