ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരു നിയമം നടപ്പാക്കാത്തതില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വിഎച്ച്പി മേധാവി പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമയമുണ്ടായിരുന്നു. പക്ഷേ, നിങ്ങളുടെ കുട്ടിക്കാലത്തെ കൂട്ടുകാരനെ (തൊഗാഡിയ) കാണാന്‍ മോദിക്ക് സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read : തൊഗാഡിയുടെ സ്വത്ത് കണ്ടുകെട്ടി : റിപ്പോര്‍ട്ട് വിശ്വസിക്കാനാകാതെ കോടതി
രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കത്തെ ഒരു കോടതി വിധിയിലൂടെ പരിഹരിക്കാനാവുമായിരുന്നെങ്കില്‍ 1992ല്‍ നടന്ന പ്രക്ഷോഭത്തില്‍ നിരവധി ജനങ്ങളുടെ ജീവന്‍ ബലികൊടുക്കേണ്ടി വരുമായിരുന്നില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ രാമക്ഷേത്രത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കാനുള്ള പ്രക്ഷോഭം ആരംഭിച്ചുവെന്നും അതുകൊണ്ട് തന്നെ ഗവണ്‍മെന്റ് ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ നിര്‍മ്മാണത്തിന് നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
തര്‍ക്കഭൂമിയിലും ചുറ്റുപാടില്‍ 66 ഏക്കര്‍ സ്ഥലത്തും ഒരു ക്ഷേത്രം മാത്രമേ വരികയുള്ളൂ.1987 ലെ പാലംപൂര്‍ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പാര്‍ലമെന്റില്‍ ഒരു നിയമം പാസാക്കാമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു നിയമവും പാസാക്കിയിട്ടില്ല, പ്രധാനമന്ത്രി മോദി മൗനം പാലിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
Post Your Comments