ചെന്നൈ: വാങ്ങിവച്ച മദ്യം മുഴുവന്‍ അമ്മ ഒറ്റയ്ക്ക് കുടിച്ചുതീര്‍ത്തു. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ ടി.പി ചതിരത്ത് ആണ് സംഭവം. മദ്യം ‘അമ്മ കുടിച്ചു തീർത്തതിൽ പ്രകോപിതനായ മകൻ അമ്മയെ തല്ലുകയും കിണറ്റില്‍ തള്ളിയിട്ടു കൊല്ലുകയും ചെയ്തു. കൂലിത്തൊഴിലാളിയായ നീലകണ്ഠന്‍ ആണ് അമ്മ കലാവതിയെ കൊലപ്പെടുത്തിയത്. താന്‍ ഒളിച്ചുവച്ചിരുന്ന മദ്യം അമ്മ എടുത്തു കുടിച്ചതാണ് നീലകണ്ഠനെ പ്രകോപിപ്പിച്ചത്. തനിക്ക് അല്പം പോലും വയ്ക്കാതെ ഒറ്റയ്ക്ക് കുടിച്ചുതീര്‍ത്ത അമ്മയുമായി മകന്‍ വഴക്കുണ്ടാക്കുകയും ഇടിക്കുകയും ചെയ്തു.
ഒരു പൈപ്പ് കൊണ്ടും അമ്മയെ അടിച്ച് അവശയാക്കി. പിന്നീട് കിണറ്റില്‍ തള്ളി. വഴക്കിനിടെ നീലകണ്ഠനും പരുക്കേറ്റതായി പോലീസ് പറഞ്ഞു. കിണറ്റില്‍ നിന്നുള്ള കലാവതിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തി അവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ വൈകാതെ കാലാവധി മരിക്കുകയായിരുന്നു. തുടർന്ന് നീലകണ്ഠനെ കൊലക്കുറ്റത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments