ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍(പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധിയില്‍ മാറ്റം. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. ജൂണ്‍ 30 വരെയാണ് സമയ പരിധി നീട്ടിയത്.
Also Read : നിലപാട് മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കണം
നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി. ജൂണ്‍ 30നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാകാനാണ് സാധ്യത. ആധാറുമായി ബന്ധപ്പിക്കുന്നത്തില്‍ പലര്‍ക്കും പ്രായോഗിക ബുദ്ധിമുട്ട് നേരിട്ടതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. അതേസമയം സമയപരിധി നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Post Your Comments