ജമ്മു കശ്മീര്‍: രജൗറി ജില്ലയില്‍ സുന്ദെര്‍ബനി ഏരിയയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണരേഖവഴി അടുത്തിടെ നുഴഞ്ഞുകയറിയ ഭീകരരാണ് വൈകിട്ട് 5.30 ഓടെ കൊല്ലപ്പെട്ടതെന്ന് ജമ്മുകശ്മീര്‍ പോലീസ് മേധാവി എ.പി. വൈദ് അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരിച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ നടന്നാല്‍ ഭീകരര്‍ സ്കൂളുകള്‍ ഒളിയിടമായി തിരഞ്ഞെടുക്കാനുള്ള സാധ്യത കണക്കിലെടുത്ത് തിരച്ചില്‍ തുടങ്ങുന്നതിന് മുമ്ബ് പ്രദേശത്തെ സ്കൂളുകള്‍ മുഴുവനും അടയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ബുദ്ഗാമില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഭീകരനെ സൈന്യം വധിച്ചിരുന്നു.
ALSO READ ;അമ്മ നോക്കി നില്‍ക്കെ 26കാരന് വെടിയേറ്റു മരിച്ചു
Post Your Comments