ഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് അത്ര നല്ലകാലമല്ല ഇത്. ഭാര്യ ഹസിന് ജഹാന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ വാഹനാപകടത്തിലും പെട്ടിരിക്കുകയാണ് താരം. അപകടത്തില്‍ പെട്ട ഷമിയെ കാണാന്‍ ഹസിന് ജഹാന് ആശുപത്രിയിലെത്തി. മകള്‍ക്കൊപ്പമായിരുന്നു ഹസിന് ആശുപത്രിയിലെത്തിയത്. എന്നാല്‍ ഹസിനെ കാണാന്‍ ഷമി കൂട്ടാക്കിയില്ല. കാണാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു താരം.
also read: ഭാര്യയ്ക്കെതിരെ പ്രത്യാരോപണവുമായി മുഹമ്മദ് ഷമി
ഷമി എന്നെ കാണാന്‍ കൂട്ടാക്കിയില്ല എന്നും നിന്നേ കോടതിയില കണ്ടോളാം എന്നു ഷമിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു എന്നും ഹസിന് മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ മകളോടു ഷമി വിശേഷങ്ങള്‍ പങ്കുവച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Post Your Comments