റിയാദ്: സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ നല്കുന്നതില് നിര്‍ണായക തീരുമാനം. ടൂറിസ്റ്റ് വിസ എന്നുമുതല്‍ നല്കിത്തുടങ്ങും എന്നുള്ളതിനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ് വിസ അടുത്ത മാസം മുതല്‍ നല്കിത്തുടങ്ങാന് തീരുമാനമായി. സൗദിടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റു കൂടിയായ സുല്‍ത്താന്‍ ബിന്‍ സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന് ഇത് സംബന്ധിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ അത് എന്ന് മുതല്‍ നടപ്പാകും എന്ന് അന്ന് വ്യക്തമാക്കിയിരുന്നില്ല. സിംഗിള്‍ എന്‍ട്രി വിസയാകും അടുത്ത മാസംമുതല്‍ നല്‍കുകയെന്നും അത് 30 ദിവസത്തേക്കാണ് നല്‍കുകയെന്നുമാണ് ഇപ്പോഴുള്ള വിവരം. സാമ്പത്തിക രംഗത്തെ മുന്നേറ്റം ലക്ഷ്യമിട്ടാണ് ടൂറിസ്റ്റ് വിസ നല്കാന് തീരുമാനിച്ചത്.
Also Read : സൗദിയിലേക്ക് ടൂറിസ്റ്റ് വിസ ; വിസ മുസ്ലിം ടൂറിസ്റ്റുകള്‍ക്ക് മാത്രം
ഒരു വര്‍ഷം 30 മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കാനാണ് സൗദി ഭരണകൂടം ലക്ഷ്യമിടുന്നത്. ഫാമിലി വിസ, ജോബ് വിസ തുടങ്ങിയവയും ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസയുമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
Post Your Comments