Latest NewsNewsInternational

കാന്‍സര്‍ ചികിത്സയില്‍ അത്ഭുതം സംഭവിക്കുന്ന വാക്‌സിന്‍ പടിവാതിലിലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : കാന്‍സറിനെ പൂര്‍ണമായും സുഖപ്പെടുത്തുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത വാക്‌സിന്‍ വികസിപ്പിച്ചു. ഈ വാക്‌സിന്‍ വേദനരഹിതവുമാണ്.

രോഗികളില്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ ഒരു തവണ മാത്രം ഈ വാക്‌സിന്‍ എടുത്താല്‍ മതി . ട്യൂമര്‍ അപ്രത്യക്ഷമാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതിന് വേദനയോ മറ്റ് പാര്‍ശ്വഫലങ്ങളോ ഉണ്ടാകില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. കീമോതെറാപ്പിയുടേയും ആവശ്യമില്ല.

ഒരു വര്‍ഷത്തിനകം ഈ വാക്‌സിന്‍ കാന്‍സര്‍ രോഗികളില്‍ ഉപയോഗിയ്ക്കാം എന്നാണ് ഗവേഷകരുടെ അഭിപ്രായം. വര്‍ഷങ്ങളായി എലികളില്‍ നടത്തിയ പരീക്ഷണം വളരെ വിജയകരമായിരുന്നു. 81 എലികളിലാണ് ഇത്തരത്തില്‍ പരീക്ഷണം നടത്തിയത്. ഈ വാക്‌സിന്‍ ഉപയോഗിച്ചതിനു ശേഷം എലികളില്‍ നിന്ന് ട്യൂമര്‍ അപ്രത്യക്ഷമായി. ഇക്കാരണത്താല്‍ ഇത് മനുഷ്യരില്‍ നൂറ് ശതമാനം വിജയിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

കാന്‍സറിന് കാരണമാകുന്ന ലിംഫോമ കോശങ്ങളുടെ വളര്‍ച്ച ഈ വാക്‌സിന്‍ പൂര്‍ണമായും തടയുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ വാക്‌സിന്‍ എടുത്തു കഴിഞ്ഞാല്‍ മറ്റു മരുന്നുകള്‍ കഴിയ്‌ക്കേണ്ട ആവശ്യംവരില്ല. ഇന്‍ജെക്ഷന്‍ എടുക്കുമ്പോള്‍ ചിലപ്പോള്‍ പനി ഉണ്ടായെന്ന് വരാം. അത് കുത്തിവെപ്പ് എടുക്കുമ്പോള്‍ മാത്രം ഉണ്ടാകുന്നതാണ്.

ഈ വാക്‌സിന് അംഗീകാരം ലഭിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ വാക്‌സിന്‍ വിപണിയില്‍ എത്തിക്കാമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button