ദോഹ: സ്വദേശികള്‍ക്കും വിദേശികള്‍ക്കും ക്യാന്‍സര്‍ ചികിത്സ സൗജന്യമാക്കി ഖത്തര്‍. നേരത്തേ, ചികിത്സാ ചെലവിന്റെ 80 ശതമാനം സൗജന്യമായിരുന്നു. 20 ശതമാനം രോഗി നൽകണമായിരുന്നു. ക്യാന്‍സര്‍ മരുന്നുകള്‍ക്ക് വലിയ തുക മുടക്കേണ്ടതിനാല്‍ ഈ 20 ശതമാനവും രോഗികൾക്ക് വലിയ തുക തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണമായും സൗജന്യമാക്കിയതോടെ രോഗികൾക്ക് ആശ്വാസമായിരിക്കുകയാണ്. പുതിയ തീരുമാനം പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാകും.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഓങ്കോളജി വിഭാഗം ചെയര്‍മാന്‍ ഒസാമ അല്‍ ഹോംസി ഒരു അറബി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം അറിയിച്ചത്. പുതിയ കണക്കു പ്രകാരം ക്യാന്‍സര്‍ ചികിത്സക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്വദേശികളുടെ എണ്ണത്തിനും വലിയ കുറവ് വന്നിട്ടുണ്ട്. ഖത്തറില്‍ തന്നെ മികച്ച ചികിത്സ ലഭ്യമായതിനാലാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
Post Your Comments