മുഴുവന്‍ സമയവും കുട്ടികളെ പഠനത്തില്‍ മാത്രം തളച്ചിട്ട് കൂടുതല്‍ മാര്‍ക്ക് സ്കോര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നവരാണ് നല്ലൊരു ശതമാനം രക്ഷിതാക്കളും. എന്നാല്‍ അത് തെറ്റായ ധാരണയാണ്. പഠനത്തോടൊപ്പം കുറച്ച് സംഗീതം പഠിക്കുന്നത് കുട്ടികളുടെ അക്കാദമിക്ക് നിലവാരം കുറക്കാനല്ല കൂട്ടാനാണ് സഹായിക്കുക എന്നാണ് പഠനങ്ങള്‍ പറയുന്നത്.
പഠനത്തോടൊപ്പം മ്യൂസിക്ക് പഠിച്ച കുട്ടികളില്‍ കോഗ്നിറ്റിവ് കഴിവുകള്‍ കൂടൂന്നതായി കണ്ടെത്താനായിട്ടുണ്ട്. സംഗീതം അക്കാദമിക്ക് വിഷയങ്ങള്‍ക്കൊപ്പം പഠിച്ച കുട്ടികളിലും, പഠിക്കാത്ത കുട്ടികളിലും നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ബോധനകഴിവുകള്‍ സംഗീത പഠനത്തിന്റെ ഭാഗമായി കൂടിയതോടെ കുട്ടികളിലെ ലാംഗ്വേജ് ബേസ്ഡ് റീസണിംഗും ഷോര്‍ട്ട് ടേം മെമ്മറിയും കൂടിയെന്നും പഠനങ്ങള്‍ കണ്ടെത്തി. ഒരേ സ്‌ക്കൂളിലെ മ്യൂസിക്ക് പഠിക്കാത്ത കുട്ടികളുടെയും പഠിച്ച കുട്ടികളുടെയും ഇടയിലാണ് പഠനം നടത്തിയത്.
പഠനത്തോടൊപ്പം മ്യൂസിക്ക് പരിശീലിച്ച കുട്ടികളില്‍ ഭാഷ, ആസൂത്രണം, കാര്യനിര്‍വ്വഹണശേഷി, ഏറ്റെടുത്തകാര്യങ്ങള്‍ പൂര്‍ത്തിയാക്കാനുളള സാമര്‍ത്ഥ്യം എന്നിവ കൂടുതലാണെന്ന പഠനത്തിലൂടെ കണ്ടെത്താനായി. ഏറ്റവും രസകരമായ മറ്റൊരു കാര്യം എന്താണെന്നു വെച്ചാല്‍ മ്യൂസിക്ക് പഠിച്ചതിനു ശേഷം കുട്ടികളില്‍ അക്കാദമിക്ക് നിലവാരം കൂടി എന്നതാണ്. പഠനത്തിന്റെ പേരില്‍ കുട്ടികളുടെ കലാപരമായ കഴിവുകളെ മാറ്റിനിര്‍ത്തുന്ന ഇക്കാലത്ത് ഈ പഠനറിപ്പോര്‍ട്ട് പ്രാധാന്യം അര്‍ഹിക്കുന്നു.
മ്യൂസിക്ക് പഠിച്ചതു കൊണ്ട് മറ്റു വിഷയങ്ങളില്‍ എങ്ങനെ മുന്നേറാന്‍ കഴിയുന്നു എന്ന ചോദ്യത്തിന് ഗവേഷകര്‍ നല്കിയ മറുപടി ഇതാണ്- സംഗീതം പഠിച്ചപ്പോള്‍ വികസിച്ച കോഗ്നിറ്റിവ്(ബോധന) കഴിവുകളാണ് മ്യൂസിക്കുമായി യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങളില്‍ മുന്നേറാന്‍ കൂട്ടികള്‍ക്ക് സഹായകമായത്. പഠനത്തില്‍ മാത്രം തളച്ചിടുന്നതിലൂടെ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് എന്തെല്ലാം എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ ഗവേഷണം.
Post Your Comments