KeralaLatest NewsNews

ദിലീപിനെ ചതിച്ചത് മഞ്ജു വാര്യരും ശ്രീകുമാറും ചേര്‍ന്ന്; പ്രതി മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്ര താരങ്ങളായ മഞ്ജു  വാര്യർക്കും രമ്യ നമ്പീശനും സംവിധായകരായ ലാലിനും ശ്രീകുമാർ മേനോനുമെതിരെ ഗുരുതര ആരോപണവുമായി രണ്ടാം പ്രതി മാർട്ടിൻ. ഇവർ ചേർന്നു ദിലീപിനെ കുടുക്കാൻ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാർട്ടിൻ പറഞ്ഞു. കോടതയിൽ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം’– മാർട്ടിൻ പറഞ്ഞു. കുറേ കാര്യങ്ങൾ പറയാനുണ്ട്. വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോടായി മാർട്ടിന്റെ പ്രതികരണം. ‘

സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ തന്നെ ഉൾപ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയിൽ ഫ്ലാറ്റും ‘ഒടിയനിൽ’ അവസരവും ലഭിച്ചത്. അതിനിടെ, നടിയെ ആക്രമിച്ച കേസിൽ ഏതൊക്കെ രേഖകൾ പ്രതികൾക്കു നൽകാനാകുമെന്ന് അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണു നിർദേശം. രേഖകൾ‍ നൽകാനാകില്ലെങ്കിൽ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button