മലപ്പുറം: ടിപ്പർ ലോറി ഇടിച്ച് മരിച്ച യുവാവിനെ പ്രതിയാക്കി കേസെടുത്ത സംഭവം പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്. സംഭവത്തെത്തുടർന്ന് കേസ് അന്വേഷിച്ച എസ്ഐ മനേഷിനെ തൃശൂരേക്ക് സ്ഥലം മാറ്റി.
ടിപ്പറിടിച്ച് കാര്‍ യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ മരിച്ചയാളിനെതിരെ എഫ്ഐആര്‍ എടുത്ത മനേഷിന്‍റെ നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ഒടുവില്‍ മനേഷെടുത്ത കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. മരിച്ച യുവാവിന് എതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് നടപടി എടുക്കാനും നിര്‍ദ്ദേശിച്ചു.
കേസിൽ കെപി മനേഷ് നടത്തിയ അന്വേഷണം സത്യസന്ധമല്ലെന്നും കോടതി ഉത്തരവിലുണ്ട്. കോട്ടയം കാളച്ചാൽ സ്വദേശി മാനുവൽ തോമസ് കാപ്പനാണ് ടിപ്പറിടിച്ച് മരിച്ചത്. മാനുവലിനെ പ്രതിയാക്കി കേസെടുത്തതോടെയാണ് പിതാവ് ഹൈക്കോടതിയിലെത്തിയത്.
Post Your Comments