
കൊച്ചി: താന്‍ ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞെന്ന് വ്യക്തമാക്കി പ്രശസ്ത എഴുത്തുകാരി പ്രൊഫ. സാറാ ജോസഫ്. ഒരു ഫേസ് ബുക്ക് കമന്റിലാണ് രണ്ടുവര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും താന്‍ രാജിവെച്ചിരുന്നു എന്ന് വ്യക്തമാക്കിയത്.
റൂബിന്‍ ഡിക്രൂസിന്റെ ഒരു പോസ്റ്റില്‍ കമന്റായാണ് ഇക്കാര്യം അവര്‍ അറിയിച്ചത്. ‘ഞാന്‍ ആ പാര്‍ട്ടി വിട്ടിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു’ എന്നാണ് ആം ആദ്മിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അവര്‍ എഴുതിയ കമന്റ്. സാറ ടീച്ചര്‍ ആം ആദ്മി വിട്ടതിന്റെ കാരണം കൂടി പറയണമെന്ന് എഫ് ബിയില്‍ പലരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ പ്രതികരിച്ചിട്ടില്ല.
ALSO READ: മരണത്തെക്കാള്‍ ശക്തമാണു പ്രണയം: ഹാദിയയെ പിന്തുണച്ച് സാറാ ജോസഫ്
കേരളത്തില്‍ ആം ആദ്മിയുടെ സംസ്ഥാന കണ്‍വീനറും ദേശീയ കൗണ്‍സില്‍ അംഗവുമായിരുന്നു അവര്‍. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായി സാറാ ജോസഫ് തൃശൂരില്‍ മത്സരിച്ചിരുന്നു. 2014 ല്‍ ചുമതലയേറ്റ അവര്‍ 2016 ല്‍ കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ പാര്‍ട്ടി അംഗത്വത്തില്‍ തുടരും എന്നാണ് സാറാ ജോസഫ് അന്ന് വ്യക്തമാക്കിയത്.
Post Your Comments