Latest NewsNewsIndiaUncategorized

മരണത്തെക്കാള്‍ ശക്തമാണു പ്രണയം: ഹാദിയയെ പിന്തുണച്ച് സാറാ ജോസഫ്

ഹാദിയയെ പിന്തുണച്ച് എഴുത്തുകാരിയും സമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. ജാതി കോമരങ്ങള്‍ക്കു പ്രണയം മരണത്തേക്കാള്‍ ശക്തമാണ് എന്നു മനസിലാക്കാന്‍ കഴിയില്ല എന്നു സാറ ജോസഫ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

ഭർത്താവിനൊപ്പം ജീവിക്കാൻ മാത്രമാണ് തനിക്കിഷ്ടമെന്ന് വ്യക്തമായും ശക്തമായും ഹാദിയ ഉറക്കെ വിളിച്ചു പറഞ്ഞത് മതേതര ജനാധിപത്യ ഇന്ത്യയിലെ പൊതു സമൂഹത്തോടാണ്. ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ അവകാശlധികാരങ്ങളും ഹാദിയ്ക്ക് ലഭിച്ചിരിക്കണം.

ആരെയെങ്കിലും ഭയപ്പെട്ടു സത്യം മറച്ചുവെച്ചില്ല ആ പെൺകുട്ടി. തനിക്ക് ലോകത്തോടു പറയാനുള്ളത് പറയാൻ കിട്ടിയ സന്ദർഭം അവൾ കൃത്യമായി ഉപയോഗിച്ചു. മരണത്തേക്കാൾ ശക്തമാണ് പ്രണയം. അത് മനസ്സിലാക്കാൻ ജാതി മത കോമരങ്ങൾക്ക് കഴിവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button