
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് തീയതി നേരത്തെ ബിജെപി അറിഞ്ഞിരുന്നുവെന്ന് ആരോപണം. ബിജെപി ഐറ്റി സെല്‍ തെരഞ്ഞെടുപ്പ് തീയതി നേരെത്തെ ട്വീറ്റ് ചെയ്തിരുന്നു. കമ്മീഷന്റെ പ്രഖ്യാപനത്തിന് മുമ്പാണ് ട്വീറ്റ് പുറത്ത് വന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് ആണ് തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപനം. മേയ് 12നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഒറ്റഘട്ടമായാണ് 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. തിയതികള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതായും കമ്മീഷന്‍ അറിയിച്ചു.
Post Your Comments